Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narayana Kurup

Alappuzha

ഹ​രി​പ്പാ​ടി​ന്‍റെ കാ​വ്യ​ന​ക്ഷ​ത്രം മ​റ​ഞ്ഞു; പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന് പ്ര​ണാ​മം

ഹ​രി​പ്പാ​ട്: മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്തെ പ്ര​മു​ഖ ക​വി​യും നി​രൂ​പ​ക​നു​മാ​യ പ​ത്മ​ശ്രീ പി.​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ വി​യോ​ഗം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ ഹ​രി​പ്പാ​ടി​ന് ക​ണ്ണീ​രോ​ർ​മ​യാ​യി.

ജീ​വി​ത​ത്തി​​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും അ​ല്ലാ​തെ​യും ഡ​ൽ​ഹി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി​രു​ന്നെ​ങ്കി​ലും, ത​​ന്‍റെ കാ​വ്യ​സം​സ്കാ​ര​ത്തി​​ന്‍റെ വേ​രു​ക​ൾ ഹ​രി​പ്പാ​ടി​​ന്‍റെ മ​ണ്ണി​ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം എ​പ്പോ​ഴും അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ത്തി​രു​ന്നു.

1934ൽ ​ഹ​രി​പ്പാ​ടാ​യി​രു​ന്നു പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​​ന്‍റെ ജ​ന​നം. ക​രു​വാ​റ്റ എ​ൻ​എ​സ് എ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലു​ം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. സം​സ്കൃ​ത പാ​ര​മ്പ​ര്യ​ത്തി​​ന്‍റെ സ​മൃ​ദ്ധി​യും മ​ല​യാ​ള​ത്തി​​ന്‍റെ നാ​ട​ൻ​വീ​ര്യ​വും ഒ​രു​പോ​ലെ ചേ​ർ​ന്ന അ​ദ്ദേ​ഹ​ത്തി​​ന്‍റെ സ​വി​ശേ​ഷ​മാ​യ കാ​വ്യ​ശൈ​ലി രൂ​പ​പ്പെ​ടു​ന്ന​തി​ൽ ജ​ന്മ​നാ​ടി​​ന്‍റെ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ലം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്.

ഭാ​ര​തീ​യ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളോ​ടും സ​നാ​ത​ന ധ​ർ​മ​ബോ​ധ​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ദേ​ശീ​യ ജാ​ഗ്ര​ത​യും അ​ദ്ദേ​ഹ​ത്തി​​ന്‍റെ ക​വി​ത​ക​ളു​ടെ മു​ഖ​മു​ദ്ര​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച്, പി​ന്നീ​ട് കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ർ​വീ​സി​ലും കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലും ത​പ​സ്യ ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ അ​ധ്യ​ക്ഷ​നാ​യും ഒ​ക്കെ തി​ള​ങ്ങു​മ്പോ​ഴും ഹ​രി​പ്പാ​ടു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം അ​ദ്ദേ​ഹം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

ക​വി​ത​യ്ക്കും നി​രൂ​പ​ണ​ത്തി​നു​മാ​യി കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം, വ​ള്ള​ത്തോ​ൾ പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. 2022ൽ രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ അ​ത് ഹ​രി​പ്പാ​ടി​​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന് ല​ഭി​ച്ച വ​ലി​യൊ​രു അം​ഗീ​കാ​രം കൂ​ടി​യാ​യി മാ​റി.

അ​വ​സാ​ന​കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട​യി​ലാ​യി​രു​ന്നു താ​മ​സ​മെ​ങ്കി​ലും ഹ​രി​പ്പാ​ടി​​ന്‍റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ൽ എ​ന്നും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന നാ​മ​മാ​യി​രി​ക്കും പി. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റേത്. ഒ​ട്ട​ന​വ​ധി കാ​വ്യ​സ​മൃ​ദ്ധി​യും നി​രൂ​പ​ണ​ഗ്ര​ന്ഥ​ങ്ങ​ളും കൈ​ര​ളി​ക്ക് സ​മ്മാ​നി​ച്ച ആ ​വ​ലി​യ പ്ര​തി​ഭ​യു​ടെ വി​യോ​ഗ​ത്തി​ൽ ജ​ന്മ​നാ​ട് അ​ത്യ​ഗാ​ധ​മാ​യ ദുഃ​ഖ​ത്തോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.

Latest News

Corehub Up